ആലപ്പുഴ: രക്ഷാപ്രവര്‍ത്തന കേസില്‍ കോടതി വിധി നിരാശാജനകമാണെന്നും ഗണ്മാന്മാര്ക്ക് ശിക്ഷ കിട്ടുന്നതുവരെ നിയമ പോരാട്ടം തുടരുമെന്നും എ.ഡി. തോമസ് എംഎല്‍എ. കോടതി വിധി കേട്ടശേഷം ആലപ്പുഴയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ രണ്ട് മൂന്നു ദിവസം മുമ്പ് തന്നെ ഇത്തരത്തില്‍ ഒരു വിധിയാണ് ഉണ്ടാകുകയെന്ന് മനസിലാക്കിയിരുന്നു. കേസ് കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്നതു കൊണ്ടും രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥിതിയോട് വലിയ ആദരവ് വെച്ചു പുലര്‍ത്തുന്ന ഒരു പൗരന് എന്ന നിലയിലും പല കാര്യങ്ങളും തുറന്നു പറയാന്‍ കഴിയാത്ത സാഹചര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.